ഉത്‌സവം 2025

നിത്യ പൂജകള്‍


പുലര്‍ച്ചെ 5.00: നടതുറക്കല്‍

5.15 : നിര്‍മാല്യം
6.30 : ഉഷഃപൂജ
8.15 : പ്രഭാത പൂജ, തിരുനട അടയ്‌ക്കല്‍


വൈകുന്നേരം 5.00: നടതുറക്കല്‍

6.30 : ദീപാരാധന
7.15 : അത്താഴപൂജ, തിരുനട അടയ്‌ക്കല്‍


ആമുഖം


തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്‌ താലൂക്കില്‍ ആര്യനാട്‌ വില്ലേജില്‍ ചൂഴ വാര്‍ഡില്‍ ചെറുകുന്നില്‍ ശ്രീ. അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. അന്നപൂര്‍ണ്ണേശ്വരി, ശിവന്‍, ഗണപതി, ശാസ്‌താവ്‌, സുബ്രഹ്‌മണ്യന്‍, നാഗര്‍ എന്നീ ദേവതമാരാണ്‌ പ്രതിഷ്‌ഠാമൂര്‍ത്തികള്‍. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തില്‍ നാലുകുന്നുകളാല്‍ ചുറ്റപ്പെട്ട്‌ ചെറിയ ഒരു കൂന്നിന്‍പുറത്ത്‌ സ്ഥാപിതമായതുകൊണ്ടാണ്‌ ചെറുകുന്നില്‍ ശ്രീ. അന്നപൂര്‍ണ്ണേശ്വരി എന്നറിയപ്പെടുന്നത്‌.