ഉത്‌സവം 2025

നിത്യ പൂജകള്‍


പുലര്‍ച്ചെ 5.00: നടതുറക്കല്‍

5.15 : നിര്‍മാല്യം
6.30 : ഉഷഃപൂജ
8.15 : പ്രഭാത പൂജ, തിരുനട അടയ്‌ക്കല്‍


വൈകുന്നേരം 5.00: നടതുറക്കല്‍

6.30 : ദീപാരാധന
7.15 : അത്താഴപൂജ, തിരുനട അടയ്‌ക്കല്‍


വഴിപാട്‌


1. എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാനം, മൃത്യുഞ്ജയ ഹോമം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

2. ബുധനും ശനിയും ശാസ്‌താവിന്‌ എള്ളു നീരാജനം ഉണ്ടായിരിക്കും. ഇത്‌ ശനി ദോഷ പരിഹാരത്തിന്‌ ഉത്തമമാണ്‌.

3. ഗണപതി ഹോമം.

4. ആയില്ല്യത്തിന്‌ നാഗര്‍ പൂജ. നാഗര്‍ ശാപ പരിഹാരത്തിനും രാഹു ദശാദോഷത്തിനും അത്‌ഭുത ഫലസിദ്ധി ഇതിലൂടെ ലഭിക്കുന്നു.

5. രക്‌തപുഷ്‌പാര്‍ച്ചന കുജ ദോഷ പരിഹാരത്തിന്‌ ഉത്തമം. ശത്രു സംഹാരത്തിനും ഈ പൂജ ഉത്തമമാണ്‌.

6. സുബ്രഹ്‌മണ്യന്‌ ഷഷ്‌ഠി പൂജ ചെയ്യുന്നതിലൂടെയും കുജ ദോഷ പരിഹാരമായി.

7. കുടുംബത്തിലെ കലഹം മാറ്റുന്നതിനും ഭാഗ്യപുഷ്‌ഠി ലഭിയ്‌ക്കുന്നതിനും ഐക്യമദ്ധ്യസൂക്‌തം, ഭാഗ്യസൂക്‌തം എന്നിവ ദേവിയ്‌ക്ക്‌ ചെയ്യുന്നത്‌ ഉത്തമം.

8. എല്ലാ പൗർണമി നാളുകളിലും പൗർണമി പൊങ്കാല, പൗർണമി പൂജ, നെയ്യ് വിളക്ക് സമർപ്പണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.