ഉത്‌സവം 2025

നിത്യ പൂജകള്‍


പുലര്‍ച്ചെ 5.00: നടതുറക്കല്‍

5.15 : നിര്‍മാല്യം
6.30 : ഉഷഃപൂജ
8.15 : പ്രഭാത പൂജ, തിരുനട അടയ്‌ക്കല്‍


വൈകുന്നേരം 5.00: നടതുറക്കല്‍

6.30 : ദീപാരാധന
7.15 : അത്താഴപൂജ, തിരുനട അടയ്‌ക്കല്‍


ഐതീഹ്യം


പതിനഞ്ചാം നൂറ്റാണ്ടില്‍ ഭാഷാനൈഷധം ചമ്പു എഴുതിയ മഴമംഗലം നമ്പൂതിരിയുടെ കുടുംബ ക്ഷേത്രമാണിത്. തരണനെല്ലൂര്‍ കുടുംബത്തില്‍നിന്ന്‌ ദത്തെടുത്തതോടെ കുടുംബപ്പേര്‌ `മഴമംഗലം തരണനെല്ലൂര്‍' എന്നായീ തീര്‍ന്നു. ഇന്നും ഈ ക്ഷേത്രത്തിലെ യജമാനന്‍ മഴമംഗലം തരണനെല്ലൂര്‍ മനക്കാരാണ്‌. ഇപ്പോഴത്തെ ക്ഷേത്ര യജമാനന്‍ ശ്രീ. നാരായണന്‍ നമ്പൂതിരിയാണ്‌.